സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാമ മകള്‍ ഗൗരിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഗൗരിയുടെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. താരങ്ങളായ സണ്ണി വെയിൻ, മീര നന്ദൻ, അനു മോൾ എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.
മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.പിന്നീട് മകളുടെ ഒന്നാം പിറന്നാളിനു പങ്കുവച്ച വീഡിയോയിലാണ് ആരാധകര്‍ ആദ്യമായി കുഞ്ഞ് ഗൗരിയുടെ മുഖം കാണുന്നത്.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് താരം.ടെലിവിഷന്‍ പരിപാടികളിലും മറ്റും ഭാമ ഈയടുത്തു പങ്കെടുത്തിരുന്നു. ‘വാസുകി’ എന്ന പേരായ വസ്ത്ര ബ്രാന്‍ഡും ഭാമ ആരംഭിച്ചിട്ടുണ്ട്.