ഒടുവിൽ ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു

Bhama, Bhama daughter, Bhama daughter photos, Bhama with husband, Bhama latest photos, ഭാമ

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ. സോഷ്യൽ മീഡിയയിലും അപൂർവ്വമായി മാത്രമാണ് ഭാമ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്.

കഴിഞ്ഞ മാർച്ച് 12ന് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാമ ഷെയർ ചെയ്തിരുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. “ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്,” എന്നാണ് ചിത്രം പങ്കുവച്ച് ഭാമ കുറിക്കുന്നത്.

Read more: കഴിഞ്ഞ ഓണക്കാലത്ത് ഞങ്ങൾ; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ

“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” എന്നാണ് മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഭാമ കുറിച്ചത്.

Read more: അഭിനയം നിർത്തിയോ, മകളുടെ ഫൊട്ടോ പങ്കു വയ്ക്കുമോ?; ഭാമയുടെ മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress bhama shares her daughters video

Next Story
‘കുറുപ്പിന്റെ തിരക്കഥ’, തിരക്കഥയിലെ കുറുപ്പ്; മരണനാടകം സിനിമയാവുമ്പോൾSukumara Kurup, Kurup Movie, Dulquer Kurup, DQ Kurup, Dulquer Salman, Indias top crime stories, kerala murder case, pm haridas, kurup,
The moderation of comments is automated and not cleared manually by malayalam.indianexpress.com