scorecardresearch

ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു; വാര്‍ത്തകളോട് പ്രതികരിച്ച് ഭാമ

എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു

bhama, bhama actress, bhama news

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കി നടി ഭാമ, തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവര്‍ പ്രതികരിച്ചത്.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’

പ്രസവാനന്തരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാമ, നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress bhama responds to news reports says she is happy and healthy