Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

അരുണിനെ എനിക്കിഷ്ടപ്പെടാൻ കാരണം…; വിവാഹത്തെ കുറിച്ച് ഭാമ

വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണ്. ഞങ്ങളത് ആസ്വദിക്കുന്നു

Bhama, ഭാമ, Actress bhama, നടി ഭാമ, bhama getting married, Bhama marriage, ഭാമ വിവാഹിതയാകുന്നു, malayalam actress, മലയാളം നടി, iemalayalam, ഐഇ മലയാളം

മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്. വീട്ടുകാർ പറഞ്ഞുറപ്പിച്ചുള്ള വിവാഹത്തെകുറിച്ചും വരൻ അരുണിനെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിനിടയിലായിരുന്നു ഭാമ മനസ്സു തുറന്നത്.

ദുബായിൽ ബിസിനസുകാരനായ അരുൺ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്.

ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.

“അരുണിന് നാടാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് കൊച്ചിയിലേക്ക് തിരിച്ചുപോരുന്നത്. ആദ്യം മുതൽക്കേ എന്നെ സിനിമാതാരമായിട്ട് അരുൺ കണ്ടിട്ടില്ല. ‘സ്റ്റാർ സ്റ്റക്’ എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്,” ഭാമ പറയുന്നു.

ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്ത് വെച്ച് നടക്കും. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലായിരിക്കും.

 

View this post on Instagram

 

A post shared by Bhamaa (@bhamaa) on

 

View this post on Instagram

 

@ti_tus_praj @maria.tiya.maria

A post shared by Bhamaa (@bhamaa) on

 

View this post on Instagram

 

Wearing @jazaash_ #insta pic #jazaash Ishtam#sea shore #baby blue

A post shared by Bhamaa (@bhamaa) on

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് ‘സൈക്കിള്‍’, ‘ഇവര്‍ വിവാഹിതരായാല്‍’, ‘ജനപ്രിയന്‍’ ‘സെവന്‍സ്’ തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

Read more: നടി ഭാമ വിവാഹിതയാകുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress bhama on her marriage

Next Story
ഗണേഷിന്റേത് വ്യക്തിപരമായ അഭിപ്രായം; ‘അമ്മ’യുടെ തീരുമാനം പിന്നീട്: ജഗദീഷ്shane Nigam, ഷെയ്ൻ, shane nigam latest, Ganesh Kumar, ഗണേഷ് കുമാർ, Jagadish, AMMA, അമ്മ shane nigam news, shane live, shane amma, AMMA, രാജീവ് രവി, Rajeev Ravi, രാജീവ് രവി, Shane Nigam issue, ഷെയ്ൻ നിഗം പ്രശ്നം, Shane Nigam Controversy, ഷെയ്ൻ നിഗം വിവാദം, Rajeev Ravi Shane Nigam, രാജീവ് രവി ഷെയ്ൻ നിഗം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express