scorecardresearch
Latest News

അഭിനയം നിർത്തിയോ, മകളുടെ ഫൊട്ടോ പങ്കു വയ്ക്കുമോ?; ഭാമയുടെ മറുപടി

മുടി മുറിക്കുമോ എന്ന ചോദ്യത്തിന് ആലോചിക്കുന്നുവെന്നായിരുന്നു ഭാമ പറഞ്ഞത്. ഇപ്പോൾ എവിടെയാണെന്ന ആരാധക ചോദ്യത്തിന് കൊച്ചിയിലാണെന്നാണ് താരം വ്യക്തമാക്കിയത്

bhama, actress, ie malayalam

വിവാഹിതയായതോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയ നടി ഭാമ. 2020 ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

മാർച്ച് 12നാണ് ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. താൻ ഗർഭിണിയാണെന്ന വിശേഷമോ മകൾ ജനിച്ച വിവരമോ ഒന്നും ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ഭാമ ഇപ്പോഴിതാ ആരാധക ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മറുപടി നൽകിയിരിക്കുകയാണ്.

മകളെക്കുറിച്ചാണ് കൂടുതൽ പേരും ഭാമയോട് ചോദിച്ചത്. മകൾ സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ 6 മാസമായെന്നും ഭാമ ആരാധകരോട് പറഞ്ഞു. മകളുടെ ഫൊട്ടോ ഷെയർ ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ, അധികെ വൈകാതെ ഉചിതമായ സമയത്ത് താൻ ഫൊട്ടോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭാമയുടെ മറുപടി.

bhama, actress, ie malayalam

മുടി മുറിക്കുമോ എന്ന ചോദ്യത്തിന് ആലോചിക്കുന്നുവെന്നായിരുന്നു ഭാമ പറഞ്ഞത്. ഇപ്പോൾ എവിടെയാണെന്ന ആരാധക ചോദ്യത്തിന് കൊച്ചിയിലാണെന്നാണ് താരം വ്യക്തമാക്കിയത്. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നും ഭർത്താവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭാമ പറഞ്ഞു. വയസ് എത്രയായെന്ന് ചോദിച്ചപ്പോൾ 32 എന്നായിരുന്നു ഭാമയുടെ മറുപടി.

Read More: പ്രണയപൂർവ്വം ഭാമയും അരുണും; വൈറലായി ചിത്രങ്ങൾ

അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് തൽക്കാലത്തേക്കെന്നാണ് താരം മറുപടി നൽകിയത്. വാക്സിൻ എടുത്തിട്ടില്ലെന്നും വെയ്റ്റ് ചെയ്യുവാണെന്നും കോവിഡ് പോസിറ്റീവ് ഇതുവരെ ആയിട്ടില്ലെന്നും താരം പറയുന്നു. തന്റെ ഇഷ്ട കേരള ഭക്ഷണം സ്പൈസിയായ കോട്ടയം സ്റ്റൈൽ മീൻകറിയാണെന്നും ഭാമ വെളിപ്പെടുത്തി. ലോക്ക്ഡൗണിൽ മിസ് ചെയ്യുന്നതെന്തൊക്കെ എന്ന ചോദ്യത്തിന് ഷോപ്പിങ്, ട്രാവൽ, ക്ഷേത്ര ദർശനം, പുതിയ ആൾക്കാരെ പരിചയപ്പെടുന്നത്, ചടങ്ങുകൾ തുടങ്ങിയവ എന്നായിരുന്നു ഭാമ പറഞ്ഞത്.

ലോക്ക്ഡൗണിൽ സമയം കളയുന്നതെങ്ങനെ എന്ന് ചോദിച്ചപ്പോൾ ഭർത്താവിനെ ശല്യപ്പെടുത്തി കൊണ്ടെന്നായിരുന്നു ഭാമ പറഞ്ഞത്. ബാച്ചിലർ ലൈഫാണോ വിവാഹ ജീവിതമാണോ നല്ലതെന്ന ചോദ്യത്തിന് രണ്ടും അതിന്റേതായ രീതിയിൽ നോക്കിയാൽ നല്ലതെന്നായിരുന്നു ഭാമ പറഞ്ഞത്. കോവിഡ് സ്ഥിതിഗതികൾ നോക്കിയശേഷം ഈ വർഷം അവസാനത്തോടെ താൻ ദുബായിലേക്ക് പോകുമെന്നും ഭാമ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress bhama giving reply to fans questions on instagram509060