Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ദിലീപിന്റെ അനിയത്തിയായി എത്തിയ വായാടിക്കുട്ടി; ഇന്ന് അഭിഭാഷക

‘മീനത്തില്‍ താലികെട്ട്’ ഉൾപ്പെടെ ആറു ചിത്രങ്ങളിൽ ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചിട്ടുണ്ട്

Ambilil, Baby Ambili , Meenathil Thalikettu, Meenathil Thalikettu Dileep sister actress, മീനത്തിൽ താലികെട്ട്, ബേബി അമ്പിളി

‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിക്കുട്ടിയായി എത്തിയ ബേബി അമ്പിളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. 19 വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഈ മിടുക്കി. ബേബി അമ്പിളി ഇന്ന് അഡ്വക്കറ്റ് അമ്പിളിയാണ്.

ആറു ചിത്രങ്ങളിൽ ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചിട്ടുണ്ട്. ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’ എന്ന സിനിമയിലാണ് ആദ്യമായി ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചത്. പിന്നീട് തുടര്‍ച്ചയായി ആറ് ചിത്രങ്ങളില്‍ സഹോദരിസഹോദരന്മാരായി അഭിനയിച്ചു.

വാത്സല്യം, മിന്നാരം, മിഥുനം, ആര്യന്‍ തുടങ്ങിയ ചിത്രങ്ങളിലും അമ്പിളി വേഷമിട്ടിട്ടുണ്ട്. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു​ അമ്പിളി അഭിനയിച്ചത്.ലാൽ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അമ്പിളി അഭിനയിച്ചത്.

സിനിമാസെറ്റുകളിൽ തന്നോടൊപ്പം എപ്പോഴും കൂടെ വരാറുണ്ടായിരുന്ന അച്ഛന്റെ മരണത്തോടെയാണ് അമ്പിളി സിനിമ വിട്ടത്. “ഞാൻ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് രണ്ടാംഭാവത്തിൽ അഭിനയിച്ചത്. അതിന് ഒരുവര്‍ഷം മുമ്പേയാണ് അച്ഛന്‍ മരിക്കുന്നത്. ചെറുപ്പം മുതല്‍ സെറ്റുകളില്‍ കൂടെ വന്നത് അച്ഛനായിരുന്നു. അച്ഛന്റെ മരണത്തോടെ കൂടെ വരാന്‍ ആളില്ലാതായി. പിന്നെ, സിനിമ വേണോ പഠനം വേണോ എന്നൊരു ചോദ്യം മുന്നില്‍ വന്നു. ആയൊരു പ്രത്യേക സാഹചര്യത്തില്‍ പഠനം തിരഞ്ഞെടുക്കുകയും സിനിമ തത്കാലത്തേക്ക് ഉപേക്ഷിക്കുകയും ചെയ്തു. ആ ഇടവേള നീണ്ടുപോയി. അതിനിടെ വിവാഹം കഴിഞ്ഞു, കുട്ടികളായി, വക്കീല്‍പഠനം പൂര്‍ത്തിയാക്കി ജോലി ആരംഭിച്ചു,” സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതിനെ കുറിച്ച് അമ്പിളി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Read more: യോദ്ധയിലെ വിക്രു ഇന്ന് യുവസംവിധായകൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress baby ambili meenathil thalikettu

The moderation of comments is automated and not cleared manually by malayalam.indianexpress.com