നടി ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എൻജിനീയറായ സനൂപ് ആണ് വരൻ. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കണ്ണൂരിലായിരുന്നു വിവാഹം.
Read More: ‘ജോസഫ്’ നായിക ആത്മീയയുടെ വിവാഹ റിസപ്ഷൻ വീഡിയോ
View this post on Instagram
Read more: എആർ റഹ്മാന്റെ പാട്ടുമായി ‘ജോസഫ്’ നായിക ആത്മിയ
തമിഴിലൂടെയായിരുന്നു കണ്ണൂര് സ്വദേശിയായ ആത്മീയയുടെ സിനിമാ അരങ്ങേറ്റം. ‘അമീബ’യാണ് ആത്മീയയുടെ ആദ്യ മലയാള ചിത്രം. ജോസഫിലെ നായികാ വേഷമാണ് ആത്മീയയെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. സിനിമയ്ക്കൊപ്പം ആത്മീയയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ‘മാർകോണി മത്തായി’ എന്ന ചിത്രത്തിലും ആത്മീയ നായികയായി എത്തി. വെള്ളത്തൂവൽ, മനം കൊത്തി പറൈവ, കാവിയൻ തുടങ്ങിയവയാണ് ആത്മീയയുടെ മറ്റു ചിത്രങ്ങൾ.