/indian-express-malayalam/media/media_files/uploads/2023/06/Asin-and-husband-Rahul-Sharma.jpg)
വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ
സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അസിൻ. വിവാഹ ശേഷം മേഖലയിൽ സജീവമല്ലാത്ത അസിൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. അസിൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താനും ഭർത്താവ് രാഹുലുമായി വേർപിരിഞ്ഞെന്ന വാർത്തയാണ് ഇന്ന് രാവിലെ തങ്ങളെ തേടിയെത്തിയെന്ന് പറയുകയാണ് അസിൻ. വ്യാജ വാർത്തകൾക്കെതിരെ വളരെ ശക്തമായാണ് താരം പ്രതികരിച്ചത്.
"വേനൽകാല അവധി ആഘോഷമാക്കാനായി വെക്കേഷനിലാണ് ഞങ്ങൾ. ബ്രേക്ക്ഫാസ്റ്റിനൊപ്പം വ്യാജമായി രൂപപ്പെട്ടതും അടിസ്ഥാനമില്ലാത്തതുമായ വാർത്തയാണ് ഞങ്ങളെ തേടയിയെത്തിയത്. ഞങ്ങൾ മാതാപിതാക്കൾക്കൊപ്പമിരുന്ന് വിവാഹ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ വേർപിരിഞ്ഞെന്ന വാർത്ത എങ്ങും പ്രചരിച്ചിരുന്നു. ആ നിമിഷങ്ങളാണ് ഇപ്പോഴും ഓർമയിലേക്ക് വന്നത്. കുറച്ച് കൂടി നല്ല കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കൂ. നല്ലൊരു അവധിയ്ക്കിടെ ഒരു ആവശ്യമില്ലാതെ അഞ്ച് മിനുട്ട് നഷ്ടമാക്കിയതിൽ വേദന തോന്നുന്നു,"
/indian-express-malayalam/media/media_files/uploads/2023/06/Asin-latest.jpeg)
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിലാണ് ഈ വാർത്ത കണ്ടതെന്നും അസിൻ പറയുന്നു. ആവശ്യമില്ലാത്ത വാർത്തകളോട് പ്രതികരിച്ച് തന്റെ അഞ്ച് മിനുട്ട് പോയെന്നും താരം കൂട്ടിച്ചേർത്തു.
പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇവരുടെ വിവാഹ നിശ്ചയിക്കുന്ന നാളുകളിലും ഇരുവരും പിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അറിൻ എന്നാണ് മകളുടെ പേര്. സോഷ്യൽ മീഡിയയിലൂടെ മകളുടെ ചിത്രങ്ങൾ അസിൻ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us