Latest News

കഥക് പ്രാക്റ്റീസുമായി തിരക്കിലാണ് കുറുമ്പി; മകളുടെ വിശേഷങ്ങളുമായി അസിൻ

മൂന്നു വയസ്സുകാരി അറിന്റെ വിശേഷങ്ങളുമായി അസിൻ

Asin Thottumkal, Arin, asin daughter, asin daughter birthday, ie malayalam, അസിൻ, അറിൻ

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ ഇപ്പോൾ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മൂന്നു വയസ്സുകാരി അറിന്റെ വാരാന്ത്യങ്ങൾ ഇപ്പോൾ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിൻ പറയുന്നു. മകളുടെ ചിത്രവും അസിൻ പങ്കു വച്ചിട്ടുണ്ട്.

2017 ഒക്ടോബറിലാണ് അസിന് മകൾ പിറന്നത്. അസിന്റെ ചിത്രങ്ങളും കുറുമ്പുകളും വിശേഷങ്ങളുമെല്ലാം അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

asin, asin daughter, asin family
asin, asin daughter, asin family
asin, asin daughter, asin family
asin, asin daughter, asin family
asin, asin daughter, asin family
asin, asin daughter, asin family

പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

Read more: കൂളിംഗ് ഗ്ലാസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; മകളുടെ വിശേഷങ്ങൾ പങ്കുവച്ച് അസിൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress asin shares daughter latest photos kathak practice

Next Story
മോഹൻലാലിന്റെ കാറുകൾMohanlal, Mohanlal cars list, Mohanlal car collection, How many cars do Mohanlal have, Mohanlal cars, മോഹൻലാൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com