Latest News

അമ്മയെ പോലെ തന്നെ മകളും; ശ്രദ്ധ നേടി അറിന്റെ ചിത്രം

അസിൻ പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്

Asin Thottumkal, Arin, asin daughter, asin daughter birthday, ie malayalam, അസിൻ, അറിൻ, അസിന്റെ മകൾ

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

മകളുടെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അസിൻ ഇപ്പോൾ.

അടുത്തിടെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അസിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ എന്ന അടിക്കുറിപ്പോടെ കൂടിയാണ് അസിൻ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Also Read: രുചിയുള്ള ഭക്ഷണവും നിറയെ തമാശകളും; ധ്യാൻ ഒരുക്കിയ വിരുന്നിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress asin shares daughter latest photo

Next Story
നിനക്കെന്നെ വച്ചൊരു പാട്ടെഴുതി കൂടേ?; ബേസിലിനോട് ടൊവിനോTovino Thomas, Basil joseph, Minnal Murali, Dharshana, darshana song, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മിന്നൽ മുരളി, ദർശന ഗാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com