Latest News

15 ദിവസങ്ങൾ കൊണ്ടുണ്ടായ മാറ്റം; മേക്കോവർ ചിത്രങ്ങളുമായി അർച്ചന കവി

ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 15 ദിവസങ്ങൾകൊണ്ട് ശരീരത്തിലുണ്ടായ മാറ്റമാണ് ചിത്രങ്ങളിലൂടെ നടി പങ്കുവച്ചത്

archana kavi, actress, ie malayalam

ലാൽജോസ് ചിത്രം ‘നീലത്താമര’യിലൂടെയായിരുന്നു അർച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. 2015 ൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്ത അർച്ചന അഭിനയത്തിൽ സജീവമല്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് അർച്ചന.

ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 15 ദിവസങ്ങൾകൊണ്ട് ശരീരത്തിലുണ്ടായ മാറ്റമാണ് ചിത്രങ്ങളിലൂടെ നടി പങ്കുവച്ചത്. ലോക്ക്ഡൗൺ കാലത്തെ അമിതാഹാരം തന്‍റെ ശരീരഭാരം കൂട്ടിയെന്നും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുവെന്നുമാണ് അർച്ചന പറയുന്നത്.

ഓൺലൈനിലൂടെ കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയിനറായ പി.ടി.രാജേഷ് ആണ് തനിക്ക് ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും പരിശീലനം തുടരുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.

മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. 2016-ൽ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അർച്ചന അഭിനയിച്ചത്. തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ്സീരീസുകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.

Read More: മെലിഞ്ഞ് സുന്ദരിയായി ഖുശ്ബു; മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച് താരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress archana kavis shares make over photos

Next Story
ഇയാളെ ഞാൻ എന്തിനാണോ കല്യാണം കഴിച്ചത്? ശ്രീനിഷിന്റെ വീഡിയോയുമായി പേളി മാണിpearle manney, srinish aravind, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com