/indian-express-malayalam/media/media_files/2026/01/02/apsara-actress-2026-01-02-17-32-07.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ടെലിവിഷൻ പരമ്പരകളിലൂടെയും ബിഗ് ബോസ് മലയാളം സീസണ്‍ ആറിലൂടെയും പ്രേക്ഷപ്രീതി നേടിയ നടിയാണ് അപ്സര. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പുതുവർഷത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
2025 പോലൊരു വർഷം ഇനി തന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ എന്നാണ് അപ്സര കുറിപ്പിൽ പറയുന്നത്. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും നേരിടേണ്ടി വന്ന ഒട്ടേറെ പോരാട്ടങ്ങളും അനുഭവങ്ങളുമായി ജീവിതം എന്താണെന്ന് പഠിപ്പിച്ച വർഷമാണ് കടന്നു പോയതെന്നും, നന്മയും എന്നിലെ തിന്മയും തിരിച്ചറിയാൻ സഹായിച്ച വർഷമാണെന്നും മനുഷ്യൻ യഥാർത്ഥത്തിൽ എന്താണെന്ന് മനസിലാക്കി തന്ന വർഷമാണെന്നും നടി പോസ്റ്റിൽ പറയുന്നു.
Also Read: സരോജ് കുമാറും ഉദയഭാനുവും പച്ചാളം ഭാസിയും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'
കുറിപ്പിന്റെ പൂർണരൂപം
''ഒരു പുതിയ തുടക്കം. ഇനി വരാനിരിക്കുന്നതെല്ലാം നല്ലതാകട്ടെ, 2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും നേരിടേണ്ടി വന്ന ഒട്ടേറെ പോരാട്ടങ്ങളും അനുഭവങ്ങളുമായി ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ച വർഷം. എന്നിലെ നന്മയും എന്നിലെ തിന്മയും തിരിച്ചറിയാൻ എന്നെ സഹായിച്ച വർഷം. മനുഷ്യൻ യഥാർത്ഥത്തിൽ എന്താണെന്ന് മനസിലാക്കി തന്ന വർഷം.
Also Read: അച്ഛൻ ജെമിനി ഗണേശന്റെ സംസ്കാരചടങ്ങ് രേഖ ബഹിഷ്കരിച്ചപ്പോൾ
തുറന്ന മനസ്സിനേക്കാൾ ഉള്ളിൽ പലതും ഒതുക്കി പുറത്തേക്ക് ചിരിച്ചു കാണിക്കുന്നതാണ് നല്ലത് എന്ന് പഠിപ്പിച്ച വർഷം. ഒരു പരിധിയിൽ കൂടുതൽ ഒന്നിനെയും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് പഠിപ്പിച്ച വർഷം. കാണുന്നതെല്ലാം നല്ലതല്ലെന്ന് പഠിപ്പിച്ച വർഷം. ഓരോന്നിന്റെയും മൂല്യവും, നല്ലതും മോശവും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കി തന്ന വർഷം.
എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം. ഉണ്ടായ എല്ലാ സന്തോഷങ്ങൾക്കും, നേട്ടങ്ങൾക്കും, നല്ല നിമിഷങ്ങൾക്കും, നല്ലതിലും മോശത്തിലും ഒപ്പം നിന്ന എല്ലാവർക്കും നന്ദി. കൂടെ നിന്നവർക്കും, പിന്നിൽ നിന്ന് കുത്തിയവർക്കും, കൂടെ നടന്നവർക്കും പ്രത്യേകം നന്ദിയുണ്ട് കേട്ടോ. പ്രശംസിച്ചവർക്കും, വിമർശിച്ചവർക്കും നന്ദി. ഒരുപാട് തിരിച്ചറിവുകളോടെ ഇത് ഒരു പുതിയ തുടക്കമാണ്'', അപ്സര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read More: ബോക്‌സ് ഓഫീസിൽ ദളപതി വിളയാട്ടം; 'ജനനായകൻ' അഡ്വാൻസ് ബുക്കിംഗിൽ 15 കോടി കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us