scorecardresearch
Latest News

നടി അപൂർവ്വ ബോസ് വിവാഹിതയായി

ജനീവയിൽ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ ഇപ്പോൾ

Apoorva Bose, Apoorva Bose marriage, Apoorva Bose wedding,Actress Apoorva Bose wedding, Apoorva Bose latest news, Apoorva Bose photos
Apoorva Das & Dhiman Talapatra

നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്‍. നിയമപരമായി താനും ധിമനും വിവാഹിതയായെന്ന വാർത്തയാണ് അപൂർവ്വ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂർവ്വ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.

ഏറെ നാളായി അപൂർവ്വയുടെ അടുത്ത സുഹൃത്താണ് ധിമൻ. മുൻപും ധിമനൊപ്പമുള്ള ചിത്രങ്ങൾ അപൂർവ്വ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂർവ്വ ഇപ്പോൾ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress apoorva bose got married legally