വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് അനുശ്രീ. സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താരം. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നാണ് രസകരമായ കുറിപ്പിൽ അനുശ്രീ പറയുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപും അനുശ്രീ പങ്കുവച്ചിരുന്നു. “വീട്ടിലെ നാത്തൂൻ ഗർഭിണി ആയാലുള്ള ഗുണങ്ങൾ പലതാണ്. പലഹാരങ്ങൾ, പഴങ്ങൾ…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം.

Read more: നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണങ്ങൾ; അനുശ്രീ പറയുന്നു

ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാർ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റസ്റ്ററന്റിലെ സ്വിമ്മിങ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുകയാണ് താനെന്നാണ് ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത്. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ടെന്നും അനുശ്രീ പറയുന്നു.

Read more: കൂട്ടുകാരുമൊത്ത് താന്‍ സ്വിമ്മിങ്പൂളിൽ എന്ത് ചെയ്തു എന്നറിയേണ്ടവര്‍ക്ക്; അനുശ്രീയുടെ മറുപടി

മൂന്നാറിലെ ഡ്രീം കാച്ചലര്‍ പ്ലാന്റേഷൻ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയതാണ് ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരി സ്വദേശിയായ അനുശ്രീ അടുത്തിടെ കൊച്ചിയിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook