scorecardresearch
Latest News

‘നന്ദനത്തിലെ മനുവിൽ തുടങ്ങി റെയ് മാത്യൂസ് വരെ, നിങ്ങൾ എങ്ങോട്ടാണ് ഹെ പോകുന്നത്’; പൃഥ്വിരാജിനോട് അനുശ്രീ

പൃഥ്വി ചെയ്ത മികച്ച കഥാപാത്രങ്ങളുടെ പേരുകളും അനുശ്രീ കുറിച്ചിട്ടുണ്ട്

‘നന്ദനത്തിലെ മനുവിൽ തുടങ്ങി റെയ് മാത്യൂസ് വരെ, നിങ്ങൾ എങ്ങോട്ടാണ് ഹെ പോകുന്നത്’; പൃഥ്വിരാജിനോട് അനുശ്രീ

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സിനിമയിലെ തന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരേ സമയം നടനായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. കഴിഞ്ഞ ദിവസം എത്തിയ പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമവും നല്ല പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

അതിനിടയിൽ ഭ്രമം സിനിമയ്ക്കും പൃഥിക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. പൃഥിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്, പൃഥ്വി ചെയ്ത മികച്ച കഥാപാത്രങ്ങളുടെ പേരുകൾ പറഞ്ഞു കൊണ്ടാണ് അനുശ്രീ ആശംസകൾ നേർന്നിരിക്കുന്നത്.

“നന്ദനത്തിലെ മനുവിൽ തുടങ്ങി.. പിന്നെ പിന്നെ… ശാന്തനു, മൊയ്‌ദീൻ, ഡോ.രവി തരകൻ, കോശി, എസിപി ആന്റണി മോസസ്, ചിറക്കൽ കേളു നായർ, പി സുകുമാരൻ, കൃഷ്ണകുമാർ, കൃഷ്ണനുണ്ണി, അനന്തൻ, സാം അലക്സ്, ആദം ജോൺ, ഡേവിഡ് എബ്രഹാം, ജയപ്രകാശ്, പാമ്പ് ജോയ്, ലൈഖ്…. ..ഇതൊന്നും പോരാഞ്ഞിട്ട് ലൂസിഫർ ഇപ്പൊ ബ്രോ ഡാഡി.. ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ റെയ് മാത്യൂസ്… എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ആശംസിക്കുന്നു …… ഇതുപോലെ ആഴത്തിലുള്ള കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ..” അനുശ്രീ കുറിച്ചു.

Also Read: Bhramam Movie Review & Rating: ആത്മാവ് നഷ്ടപ്പെട്ട റീമേക്ക്; ‘ഭ്രമം’ റിവ്യൂ

ബോളിവുഡ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മംമ്‌ത മോഹൻദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ആരാധകർക്ക് മുന്നിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress anusree wishes prithviraj on bhramam movie success

Best of Express