scorecardresearch
Latest News

ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്; മണാലിയിൽ അവധിക്കാല ആഘോഷത്തിൽ അനുശ്രീ

ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയത്തിൽ ഉണ്ടാവും

anusree, actress, ie malayalam

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മണാലിയിൽ അവധിക്കാല ആഘോഷത്തിലാണ് അനുശ്രീ. മണാലിയിൽനിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ തന്റെ മഞ്ഞ് അനുഭവത്തെക്കുറിച്ചും അനുശ്രീ എഴുതിയിട്ടുണ്ട്.

”ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്… തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തെ നിറയ്ക്കുന്നു. ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയത്തിൽ ഉണ്ടാവും….ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു……എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളുകളോടൊപ്പം,” അനുശ്രീ കുറിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളുമെല്ലാം അനുശ്രീ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress anusree vaccation photos from manali