മലയാളികളുടെ പ്രിയനായികയായ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ ശ്രദ്ധേയമാകുന്നു. വീട്ടിലെ കുരുമുളക് തോട്ടത്തിൽനിന്നും കുരുമുളക് പറിക്കുന്നതിന്റെ ചിത്രങ്ങളാണ് അനുശ്രീ ഷെയർ ചെയ്തത്. ഫൊട്ടോയ്ക്കൊപ്പം ചെറിയൊരു കുറിപ്പും അനുശ്രീ എഴുതിയിട്ടുണ്ട്.
Read More: ‘സ്നേഹമുളള മകന്റെ അമ്മ, ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ’; അമ്മയുടെ ജന്മദിനമാഘോഷിച്ച് ചാക്കോച്ചൻ
”അവളുടെ പേരാണ് കുരുമുളക്. പക്ഷേ നമ്മൾ അവളെ കറുത്ത പൊന്നെന്നാണ് വിളിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി… ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..” ഫൊട്ടോയ്ക്കൊപ്പം അനുശ്രീ കുറിച്ചതിങ്ങനെ.
അടുത്തിടെ, തന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ മഹേഷിന് പിറന്നാൾ ആശംസിച്ചുകൊണ്ടുളള അനുശ്രീയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ”നിഴലുകളെ എനിക്ക് പേടിയില്ല, കാരണം എന്റെ അടുത്ത് ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം നീയാണ്, മറ്റൊരമ്മയിൽനിന്നുളള എന്റെ സഹോദരൻ. എന്റെ സഹോദരന്, എന്റെ സന്തതസഹചാരിക്ക്, ഞങ്ങടെ എല്ലാവരുടെയും പാപ്പി അപ്പച്ചന് പിറന്നാൾ ആശംസകൾ,” മഹേഷിനൊപ്പമുളള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചു.
ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളായിരുന്നു അനുശ്രീ. ഈ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിൽ തന്നെ ഇരിക്കുന്നതുകൊണ്ടുള്ള ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇതിനിടയിൽ ചില മേക്കോവറുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.