എറെ നാളുകളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയ സന്തോഷത്തിലാണ് അനുശ്രീ. കോവിഡിനെ തുടർന്ന് ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തന്റെ അമ്പലത്തിലെ ഉത്സവം വീണ്ടും പഴയപോല ആയതിന്റെ സന്തോഷമാണ് അനുശ്രീ പങ്കുവച്ചത്. അമ്പലത്തിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളും അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
”ഞങ്ങടെ ഉത്സവം……രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ…..ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ … എന്റെ നാട്…. എന്റെ നാട്ടുകാർ… എന്റെ അമ്പലം…. ഉത്സവം…….” എന്ന ക്യാപ്ഷനോടെയാണ് സുഹൃത്ത് പകർത്തിയ തന്റെ ചിത്രങ്ങൾ അനുശ്രീ പോസ്റ്റ് ചെയ്തത്. സെറ്റു സാരിയിൽ മനോഹരിയായ അനുശ്രീയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്.
Read More: ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്; മണാലിയിൽ അവധിക്കാല ആഘോഷത്തിൽ അനുശ്രീ