scorecardresearch

ഹിറ്റ്ലർ മാധവൻകുട്ടികൾക്കൊപ്പം ഒറ്റ പെങ്ങളും; ശ്രദ്ധേയമായി അനുശ്രീയുടെ പോസ്റ്റ്

സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം നടി സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്

സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം നടി സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്

author-image
Entertainment Desk
New Update
Anusree Latest Photo FI 1

ഫൊട്ടോ: ഇൻസ്റ്റഗ്രാം

മലയാളത്തിലെ പുതിയ കാല നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

Advertisment

Also Read: രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

"ഹിറ്റ്‌ലർ മാധവൻകുട്ടികളും, ഒറ്റ പെങ്ങളും!!! " എന്നാണ് അനുശ്രീ ചിത്രത്തിന് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ജീവിതത്തിൽ ഈ സഹോദരങ്ങളെ ലഭിച്ചത് വലിയൊരു അനുഗ്രഹമാണെന്നും, താൻ അത്രമേൽ ഭാഗ്യവതിയാണെന്നും അനുശ്രീ ഈ കുറിപ്പിനൊപ്പം പറയുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അനുശ്രീ.

Also Read: അമ്മയുടെ കാർബൺ കോപ്പി തന്നെ മക്കൾ; വൈറലായി ത്രോബാക്ക് ചിത്രങ്ങൾ

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസി'ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?

'വെടിവഴിപാട്,' 'റെഡ് വൈൻ,' 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,' 'നാക്കു പെന്റ നാക്കു താക്ക,' 'ചന്ദ്രേട്ടൻ എവിടെയാ,' 'ഒപ്പം,' 'ഇതിഹാസ,' 'മൈ ലൈഫ് പാർട്ണർ,' 'ആംഗ്രി ബേബീസ്,' 'മഹേഷിന്റെ പ്രതികാരം,' 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ,' 'ആദി,' 'ഒരു സിനിമാക്കാരൻ,' 'ആനക്കള്ളൻ,' 'ഓട്ടോർഷ,' 'മധുരരാജ,' 'ഉൾട്ട,' 'പ്രതി പൂവൻകോഴി,' 'മൈ സാന്റ,' 'കേശു ഈ വീടിന്റെ നാഥൻ,' 'ട്വൽത്ത്മാൻ,' 'കള്ളനും ഭഗവതിയും,' 'വോയിസ് ഓഫ് സത്യനാഥൻ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ 'ഹിറ്റ്‌ലർ-പെങ്ങൾ' കോമ്പോയ്ക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ആശംസകൾ നേരുന്നത്.

Read More: 'ഇനിയും ശല്യപ്പെടുത്തും'; ഭാവനയെ ചേർത്ത് പിടിച്ച് നവീൻ; ഹൃദ്യമായ പോസ്റ്റുമായി താരം

Anusree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: