Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

പൊയ്കയിൽ കുളിർപൊയ്കയിൽ; പുതിയ ചിത്രങ്ങളുമായി അനുശ്രീ

ഫോട്ടോ ഷൂട്ടുകളുമായി ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റുകയാണ് അനുശ്രീ

anusree, anusree photos
Photo Courtesy: Anusree/ Facebook

കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, ഗ്രാമീണഭംഗിയുടെ പശ്ചാത്തലത്തിലുള്ള അനുശ്രീയുടെ ഒരു പറ്റം ചിത്രങ്ങൾ കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

കേരളതനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ അതീവസുന്ദരിയാണ് അനുശ്രീ. “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read more: അച്ഛന്റെ മേൽനോട്ടത്തിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്; ചിത്രങ്ങളുമായി അനുശ്രീ

കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.

”പരിണാമം… എന്‍റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.

ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

Read more: നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണങ്ങൾ; അനുശ്രീ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anusree latest photoshoot kerala style

Next Story
ലേറ്റാ വന്താലും ലേറ്റസ്റ്റായ് വരുവേൻ; വീണ്ടും പൃഥ്വിരാജ് ജിമ്മിലെത്തിprithviraj, പൃഥ്വിരാജ്, prithviraj work out photo, പൃഥ്വിരാജ് വർക്ക് ഔട്ട് ഫോട്ടോ, prithviraj jim photo, പൃഥ്വിരാജ് ജിം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express