Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ദാവണിയിൽ സുന്ദരിയായി അനുശ്രീ; ചിത്രങ്ങൾ

അനുശ്രീ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. നാടൻ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന അനുശ്രീ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദാവണിയിൽ സുന്ദരിയായ അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനുശ്രീ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കേരളത്തനിമയുള്ള അനുശ്രീയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

A post shared by Anusree (@anusree_luv)


അടുത്തിടെ, വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയും അനുശ്രീ പങ്കുവച്ചിരുന്നു. “വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ വീഡിയോ ഷെയർ ചെയ്തത്.

View this post on Instagram

A post shared by Anusree (@anusree_luv)

മറ്റൊരു വീഡിയോയിൽ, സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിക്കുന്ന അനുശ്രീയെ ആണ് കാണാൻ സാധിക്കുക.

View this post on Instagram

A post shared by Anusree (@anusree_luv)

അടുത്തിടെ കൊച്ചിയിലെ കാക്കനാട് ആനുശ്രീയുടെ പുതിയൊരു ഫ്ളാറ്റ് വാങ്ങിയിരുന്നു. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്നാണ് അനുശ്രീ പറയുന്നത്.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anusree davani pics

Next Story
പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമയച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ
The moderation of comments is automated and not cleared manually by malayalam.indianexpress.com