സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളുമെല്ലാം അനുശ്രീ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, സാരിയിൽ സുന്ദരിയായി ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ ‘സാമി… സാമി’ എന്ന പാട്ടിനൊപ്പമാണ് അനുശ്രീ ചുവടുവെയ്ക്കുന്നത്.
Read More: സിനിമയിൽ ലിപ് ലോക്ക് സീൻ ചെയ്യുമോ? അനുശ്രീയോട് ആരാധകൻ
ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്. കേശു ഈ വീടിന്റെ നാഥൻ, താര, ‘ട്വെല്‍ത് മാന്‍’ അടക്കം അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.