Latest News

സാരിയിൽ ആടിപാടി അനുശ്രീ; വീഡിയോ

‘കൊഞ്ചും മൈനാകളെ’ എന്ന ഗാനത്തിനൊപ്പമാണ് അനുശ്രീയുടെ ഡാൻസ്

Anusree, Anusree photos, Anusree video, Anusree dance, Anusree latest news, അനുശ്രീ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.

സാരിയിൽ സുന്ദരിയായി ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കണ്ടുകൊണ്ടേയ്ൻ കണ്ടുകൊണ്ടേയ്ൻ’ എന്ന സിനിമയിലെ ‘കൊഞ്ചും മൈനാകളെ’ എന്ന ഗാനത്തിനൊപ്പമാണ് അനുശ്രീയുടെ ഡാൻസ്.

Read More: സിനിമയിൽ ലിപ് ലോക്ക് സീൻ ചെയ്യുമോ? അനുശ്രീയോട് ആരാധകൻ

ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.

Read more: ചേട്ടന്റെ മോനെ ചിരിപ്പിക്കാൻ അനുശ്രീ ഏതറ്റം വരേയും പോകും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anusree dance video

Next Story
അദ്ദേഹമൊരു ഡയലോഗ് തെറ്റിക്കുന്നതോ, ക്ഷീണമാണെന്ന് പറയുന്നതോ ഞാൻ കണ്ടിട്ടില്ല; മാമുക്കോയയെ കുറിച്ച് പൃഥ്വിPrithviraj, Mamukoya, Kuruthi, Kuruthi movie, Kuruthi film, Kuruthi release, Kuruthi release date, Prithviraj Kuruthi, പൃഥ്വിരാജ്, മാമുക്കോയ, കുരുതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express