/indian-express-malayalam/media/media_files/2025/11/13/anusree-2025-11-13-22-46-17.jpg)
ദൈവവഴി സ്വീകരിച്ച് പുരോഹിത പട്ടം നേടിയ തന്റെ അടുത്ത സുഹൃത്തിന് ആശംസകൾ നേർന്ന് നടി അനുശ്രീ. സുഹൃത്ത്, പട്ടം സ്വീകരിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അനുശ്രീ തന്റെ സന്തോഷവും അഭിമാനവും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഈശോയോട് തന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും ദൈവത്തിന്റെ അടുക്കൽ ഉണ്ടാകണം എന്ന ഹൃദയസ്പർശിയായ വാചകത്തോടെയാണ് അനുശ്രീ ആശംസ കുറിപ്പ് അവസാനിപ്പിച്ചത്.
വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് തന്റെ സുഹൃത്ത് പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ആ പരിശുദ്ധമായ വഴികളിൽ ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും നടി കുറിച്ചു.
Also Read: Antharam OTT: ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയ 'അന്തരം' ഒടിടിയിലേക്ക്, എവിടെ കാണാം?
ജീവിതത്തിൽ ആദ്യമായാണ് പുരോഹിത പട്ടം നൽകുന്ന ചടങ്ങ് നേരിട്ട് കാണുന്നതെന്നും, അവിടെ സന്തോഷവും സങ്കടവും കലർന്ന നിരവധി മുഖങ്ങൾ കണ്ടെന്നും അനുശ്രീ പങ്കുവെച്ചു. തന്റെ സുഹൃത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയും അനുശ്രീ മറച്ചുവച്ചില്ല.
Also Read: ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോൾ ആണെന്ന് അറിയാമോ? വരുന്നു ആ കൊടൂര വില്ലൻ!
"സച്ചുവേ. ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു. അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി. നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം," അനുശ്രീയുടെ വാക്കുകളിങ്ങനെ.
Also Read: വിവാഹത്തിന് എക്സ്പയറി ഡേറ്റ് വേണം: കാജോൾ
നടിയുടെ ഹൃദയത്തിൽ നിന്നുള്ള ഈ ആശംസ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേർ അനുശ്രീയുടെ സുഹൃത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us