കോവിഡ് കാലത്ത് വീട്ടിലിരുന്ന് ബോറഡി മാറ്റാനായി നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട് നടി അനുശ്രീ. ഇപ്പോളിതാ നാടനും മോഡേണും കലർന്ന ലുക്കിൽ താരം എത്തിയിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ആരായാലും ചോദിച്ചു പോകും ‘ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?’ എന്ന്.
കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.
Read Also: എന്നെ കെട്ടിക്കാൻ നിങ്ങൾ വരണ്ട; ഫെയ്സ്ബുക്ക് ‘ആങ്ങള’മാരോട് അനുശ്രീ
”പരിണാമം… എന്റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.
ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.
ലോക്ക്ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.