scorecardresearch
Latest News

ദുൽഖറിന്റെയും നിവിന്റെയും നായികയായ ഈ നടിയെ മനസ്സിലായോ?

ഈ നടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്

ദുൽഖറിന്റെയും നിവിന്റെയും നായികയായ ഈ നടിയെ മനസ്സിലായോ?

‘ആലുവപ്പുഴയുടെ തീരത്ത്’ എന്ന പാട്ടും പാടിയാണ് ഈ താരം സിനിമാലോകത്തേയ്ക്കു കാലെടുത്തുവയ്ക്കുന്നത്. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളില്‍ മാത്രമാണ് ഈ നടി അഭിനയിച്ചത്. തെലുങ്ക് ചലച്ചിത്ര ലോകത്ത് വളരെ വേഗം ശ്രദ്ധ നേടാന്‍ സാധിച്ച അനുപമ പരമേശ്വരന്റെ കുട്ടിക്കാല ചിത്രമാണിത്.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച അനുപമയുടെ ചെറുപ്പം മുതലുളള ആഗ്രഹം ഒരു സിനിമ നടിയാവുക എന്നതായിരുന്നു. അങ്ങനെ ഓഡിഷനില്‍ പങ്കെടുത്താണ് അനുപമയ്ക്കു ‘ പ്രേമം’ എന്ന ചിത്രത്തിലേയ്ക്കു അവസരം ലഭിക്കുന്നത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ അനുപമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അതിനു ശേഷം അനുപമ സജീവമായത് തെലുങ്ക് സിനിമാ ലോകത്താണ്. അ ആ, സതമാനം ഭവതി, കൃഷ്ണാര്‍ജുന യുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കു പ്രേക്ഷകര്‍ക്കു സുപരിചിതയായി മാറി.

ചന്ദു മൊണ്ടേട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കാര്‍ത്തികേയ 2′ ആണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റില്‍ റിലീസായ ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്.’കാത്തികേയ 2’ ന്റെ കേരള റിലീസ് സെപ്തംബര്‍ 23 നാണ് തീരുമാനിച്ചിരുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ, അനുപമ പരമേശ്വരന്‍, അനുപം ഖേര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress anupama throwback photo