പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. മേരിയായി മലയാള സിനിമയിലേക്കെത്തിയത് പുതുമുഖ താരം അനുപമ പരമേശ്വരനായിരുന്നു. പ്രേമത്തിനുശേഷം പിന്നെ ആ ചുരുണ്ട മുടിക്കാരിയെ ആരും കണ്ടില്ല. മറ്റു നടിമാരെപ്പോലെ അനുപമ മലയാളത്തിൽനിന്നും തമിഴിലേക്കും അവിടെനിന്നും തെലുങ്കിലേക്കും പോയി. പക്ഷേ അപ്പോഴേക്കും അനുപമ ആളാകെ മാറിയിരുന്നു.

രൂപമാറ്റങ്ങൾ കൊണ്ട് അനുപമ ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. അനുപമയുടെ പുതിയ മേക്ക്ഓവറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോയ്‌കട്ട് ലുക്കിൽ വട്ട കണ്ണട വച്ച അനുപമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അപർണ ഗോപിനാഥ്, പാർവതി എന്നീ നടികൾ ബോയ്‌കട്ട് ലുക്ക് പരീക്ഷിച്ചിട്ടുണ്ട്. ഇവർക്കുപിന്നാലെയാണ് അനുപമയും ബോയ്‌കട്ട് ലുക്ക് സ്വീകരിച്ചത്. ബോയ്‌കട്ടിലുളള അനുപമയെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്.

അതേസമയം, തന്റെ പുതിയ ചിത്രത്തിനുവേണ്ടിയാണ് അനുപമ ഈ മേക്ക്ഓവർ നടത്തിയതെന്നും സംസാരമുണ്ട്. 4 തെലുങ്ക് ചിത്രങ്ങളിൽ അനുപമ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. തെലുങ്കിൽ പുതുതായി മൂന്നു ചിത്രങ്ങളിലാണ് അനുപമ കരാർ ഒപ്പിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ