/indian-express-malayalam/media/media_files/uploads/2023/07/anumol.jpg)
കൗതുകം ഉണർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അനുമോൾ, (Photo: Anumol/ Instagram)
മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവനായികമാരിൽ ഒരാളാണ് അനുമോൾ. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുമോൾ സുപരിചിതയാകുന്നത്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ അനുമോൾക്ക് സാധിച്ചു. പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരി കൂടിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ അനു പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകർക്കിടയിൽ കൗതുകമുണർത്തുന്നത്. തന്റെ ചിത്രങ്ങൾ പതിച്ചിട്ടുള്ള ഒരു ഓട്ടോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. തൃശൂർ ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നവർക്ക് ഈ ഓട്ടോ സജസ്റ്റ് ചെയ്യുന്നുണ്ട് അനു.
"ഓട്ടോയിൽ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി" എന്നാണ് അനു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ശശിധരൻ എന്നാണ് ഓട്ടോറിക്ഷയുടെ ഉടമസ്ഥന്റെ പേര്.
എനിക്കും വേണം ഓട്ടോയിൽ ഇങ്ങനെ പടം,ഇയാൾ ഓട്ടോയിൽ അല്ലെ ഫോട്ടോ വെച്ചിട്ടുള്ളത് ഞാൻ എന്റെ ഹൃദയത്തിലാണ് നിങ്ങളെ വെച്ചിട്ടുള്ളത്,അത് കലക്കി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ 'ഇവൻ മേഘരൂപൻ' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെത്തി. തുടർന്ന് ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിലൂടെ പത്മിനിയായുള്ള അനുമോളുടെ പകർന്നാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന അനുമോൾ, അനുയാത്ര എന്ന പേരിൽ ഒരു ട്രാവൽ യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.