സിനിമയിൽ അഭിനയിക്കുന്നതിനെ വിമർശിച്ച ആരാധകന് ചുട്ട മറുപടി നൽകി അനുമോൾ. തന്റെ പുതിയ ചിത്രമായ ‘നിലാവറിയാതെ’ സിനിമയെക്കുറിച്ച് സംസാരിക്കാനായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് സിനിമാ അഭിനയം മോശമാണെന്ന തരത്തിൽ ആരാധകൻ കമന്റിട്ടത്. ഇതിന് ഉഗ്രൻ മറുപടിയാണ് നടി നൽകിയത്.

”എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. സിനിമാ അഭിനയം മോശം തൊഴിലല്ല. എല്ലാ ജോലികളെപ്പോലെയുളള ജോലിയാണ്. അതിൽ കുറച്ചുകൂടി കഠിനാധ്വാനം കൂടുതലുണ്ട്. രാത്രിയും പകലും കാട്ടിലും മഞ്ഞിലും മഴയിലും ജോലി ചെയ്യേണ്ടിവരും. അവരവർക്ക് ഇഷ്ടമുളള ജോലിയല്ലേ ചെയ്യേണ്ടത്. ഞാനെന്താ ചെയ്യേണ്ടതെന്നത് ഞാനല്ലേ തീരുമാനിക്കുന്നത്. സിനിമ ഒരു മോശം തൊഴിലാണെന്ന് എനിക്ക് തോന്നാത്തിടത്തോളം കാലം ഞാൻ ഈ പണി തന്നെ ചെയ്യും”.

ഫെയ്സ്ബുക്ക് ലൈവ് ചെയ്യുന്നതിനെക്കുറിച്ചും ആരാധകൻ വിമർശിച്ചതിനും അനു മറുപടി നൽകി. ”സിനിമയിൽ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ചെയ്യുന്നു. ഇതെന്റെ ഫെയ്സ്ബുക്ക് പേജാണ്. എന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാൻ ഇതിലൂടെ പറയാറുണ്ട്. കേൾക്കാൻ ഇഷ്ടമുളള ആളുകൾ കേട്ടാൽ മതി. ബുദ്ധിമുട്ടാണെങ്കിൽ കേൾക്കേണ്ട. സിനിമ കാണുകയും അതിൽ അഭിനയിക്കുന്നതിനെ കുറ്റം പറയുകയും ലൈവ് കേൾക്കുകയും അതിനെ കുറ്റം പറയുകയും ചെയ്യുന്നത് ശരിയല്ല”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook