Latest News

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അനുമോൾ; ചിത്രങ്ങൾ

ബ്രൈഡൽ ഷൂട്ട് ചിത്രങ്ങളുമായി അനുമോൾ

Anumol, Anumol wedding photos, Anumol childhood photo, Anumol family, Anumol films, Anumol latest photos, അനുമോൾ

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധ നേടിയൊരു നടിയാണ് അനുമോൾ. അനു പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ അനുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

‘എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,’ എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പങ്കുവച്ചത്.

കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

യാത്രകൾ ഇഷ്ടപ്പെടുന്ന അനുമോൾ, അനുയാത്ര എന്ന പേരിൽ ഒരു ട്രാവൽ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

Read more: കുട്ടിക്കാലചിത്രവുമായി അനുമോൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anumol bridal photo shoot

Next Story
ഗ്ലാമറസായി അനു ഇമ്മാനുവൽ; ചിത്രങ്ങൾAnu Emmanuel, Anu Emmanuel photos, Anu Emmanuel films, Anu Emmanuel instagram, Anu Emmanuel hot photos, അനു ഇമ്മാനുവൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express