scorecardresearch

ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര

"ചേർത്ത് പിടിച്ചവർക്ക്  ചേർന്ന് നിന്നവർക്ക് നന്ദി," എന്ന അടിക്കുറിപ്പോടെയാണ് അനു സിതാര ചിത്രങ്ങൾ പങ്കുവച്ചത്.  ഷാർജയിലാണ് അനു സിതാരയുടെ പുതിയ ഡാൻസ് സ്കൂൾ

"ചേർത്ത് പിടിച്ചവർക്ക്  ചേർന്ന് നിന്നവർക്ക് നന്ദി," എന്ന അടിക്കുറിപ്പോടെയാണ് അനു സിതാര ചിത്രങ്ങൾ പങ്കുവച്ചത്.  ഷാർജയിലാണ് അനു സിതാരയുടെ പുതിയ ഡാൻസ് സ്കൂൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anu Sithara KAMALADHALAM

അനു സിതാര

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സഫലമായതിലുള്ള സന്തോഷം പങ്കിടുകയാണ് നടി അനു സിതാര. യുഎഇയിൽ കമലദളം എന്ന പേരിൽ കലാവിദ്യാലയം ആരംഭിച്ചിരിക്കുകയാണ് നടി.

Advertisment

കമലദളം  ഉദ്ഘാടനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.  "കമലദളങ്ങളിലൂടെ... ചേർത്ത് പിടിച്ചവർക്ക്  ചേർന്ന് നിന്നവർക്ക് നന്ദി," എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.  ഷാർജയിലാണ് അനു സിതാരയുടെ പുതിയ ഡാൻസ് സ്കൂൾ. 

Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ

വയനാട്ടുകാരിയായ അനു സിതാര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. 

Also Read: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.  

ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതം 'ക്യാപ്റ്റന്‍' എന്ന പേരില്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍, സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്തതും അനു സിതാരയായിരുന്നു. ഇതും അനുവിന്റെ അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.

Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ബാക്കി ഹെ എന്ന് ട്രോളന്മാർ

Anu Sithara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: