scorecardresearch

ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

"ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും." 

"ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും." 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anu Sithara

അനു സിത്താര

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സഫലമായതിലുള്ള സന്തോഷം പങ്കിടുകയാണ് നടി അനു സിതാര. യുഎഇയിൽ കമലദളം എന്ന പേരിൽ കലാവിദ്യാലയം ആരംഭിച്ചിരിക്കുകയാണ് നടി.

Advertisment

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അനു സിതാര ഈ സന്തോഷ വാർത്ത പങ്കിട്ടത്. 

"ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും." 

Also Read: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഞങ്ങൾ എത്തി; ഉർവശിയ്‌ക്കൊപ്പം സ്റ്റാർ സിംഗർ ടീം

"വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. യുഎഇയിൽ എൻ്റെ സ്വന്തം കലാ വിദ്യാലയമായ 'കമലദളം' പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു," അനു സിതാര കുറിച്ചു. 

Advertisment

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Also Read: ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം അജിത്തിന്; ഭർത്താവിനെ കുറിച്ച് അഭിമാനമെന്ന് ശാലിനി

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. 

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.  

ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതം 'ക്യാപ്റ്റന്‍' എന്ന പേരില്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍, സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്തതും അനു സിതാരയായിരുന്നു. ഇതും അനുവിന്റെ അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.

Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ

Anu Sithara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: