മോളിവുഡ് വിട്ട് ടോളിവുഡിലെത്തിയാൽ പിന്നെ മലയാള നടിമാർ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. പ്രേമത്തിലൂടെ മലയാള സിനിമയിലെത്തി പിന്നെ തെലുങ്കിലേക്ക് ചുവടുമാറ്റം നടത്തിയ അനുപമ പരമേശ്വരൻ ഇടയ്ക്കിടെ പുതിയ ലുക്കിൽ മലയാളികളെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു. അനുപമ മാത്രമല്ല നിവേദ തോമസ്, അനു ഇമ്മാനുവേൽ തുടങ്ങിയ നടികളും പുതിയ മേക്ക് ഓവറിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്.

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവേലിന്റെ പുതിയ ലുക്കാണ് ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. അനു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടാൽ ആരും ഒന്നു അന്തംവിട്ടുപോകും. പുതിയ ലുക്കിലുളള ചിത്രം കണ്ടാൽ അനുവാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നും. ഏതോ ഹോളിവുഡ് നടിയാണെന്നേ തോന്നൂ. അനുവിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ബാർബി ഡോളിനെപ്പോലെയാണ് അനുവിനെ കണ്ടാൽ തോന്നുകയെന്ന് ചിലർ കമന്റ് ഇട്ടിട്ടുണ്ട്.

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റേയും സംവൃതയുടേയും മകളായിട്ടായിരുന്നു സിനിമയിലെ അനുവിന്റെ അരങ്ങേറ്റം. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ 9-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അനു ആക്ഷൻ ഹീറോ ബിജുവിൽ നിവിന്റെ നായികയായി. പക്ഷേ ചിത്രത്തിൽ അനു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മലയാളം വിട്ട് അനു തെലുങ്ക് സിനിമയിലേക്ക് പോയി. തെലുങ്ക് സിനിമകളിൽ ഗ്ലാമർ വേഷങ്ങളിലൂടെ അനു മലയാളികളെ ഞെട്ടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ