യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ അന്ന ബെന്നും ശ്രിന്ധയും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടാൻ ഇരുവർക്കും കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫോർട്ട് കൊച്ചിയിലെ തെരുവുകളിൽ വച്ച് പകർത്തിയ ചിത്രമാണ് താരങ്ങൾ പങ്കുവച്ചത്. ഇരുവരും കൊച്ചി സ്വദേശികളാണ്. അന്നയുടെ വീട് വൈപ്പിനിലും ശ്രിന്ധയുടേത് ഫോർട്ട് കൊച്ചിയിലുമാണ്. കൊച്ചിക്കാരായ പെൺകുട്ടികൾ ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനവധി ആരാധകർ ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. അച്ഛന്റെ തന്നെ തിരകഥയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അന്ന അവസാനമായി അഭിനയിച്ചത്.ജെക്സൻ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘അഞ്ച് സെന്റും സെലീനയും’ എന്നാണ്. ഷാജി കൈലാസിന്റെ ‘കാപ്പ’യാണ് അന്നയുടെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. തരുൺ മൂത്തിയുടെ ‘സൗദി വെള്ളക്ക’യാണ് ശ്രിന്ധ അവസാനമായി അഭിനയിച്ച ചിത്രം.