scorecardresearch

ഹോബി ഡ്രോൺ പറത്തൽ; വേറിട്ട കാഴ്ചകളുമായി ആൻ ശീതൾ

കേരളത്തിലെ ഡ്രോണർ കമ്യൂണിറ്റിയിൽ അംഗമാണ് ആൻ

കേരളത്തിലെ ഡ്രോണർ കമ്യൂണിറ്റിയിൽ അംഗമാണ് ആൻ

author-image
Entertainment Desk
New Update
Ann Sheetal | Drone videography | Ann Sheetal Drone Videos

ഡ്രോൺ വീഡിയോകളുമായി ശ്രദ്ധ നേടുകയാണ് ആൻ

ജവാൻ ഓഫ് വെള്ളിമല, എസ്ര, ഇഷ്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആൻ ശീതൾ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ നടിയെന്ന രീതിയിൽ ആൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. അഭിനയത്തോളം തന്നെ പാഷൻ ആനിന് ഫോട്ടോഗ്രാഫിയോടും ഉണ്ട്. ഡ്രോൺ പറത്തലാണ് ആനിന്റെ മറ്റൊരു ഹോബി. ഇൻസ്റ്റഗ്രാമിൽ പലപ്പോഴും ഡ്രോൺ വീഡിയോ റീലുകൾ ആൻ പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിലും സജീവമാണ് ആൻ.

Advertisment

യാത്രകളെ ഇഷ്ടപ്പെടുന്ന താൻ രണ്ടുവർഷം മുൻപാണ് ഡ്രോൺ പറത്തൽ എന്ന ഹോബിയിലേക്ക് എത്തിയതെന്നാണ് ആൻ പറയുന്നത്. കേരളത്തിലെ ഡ്രോണർ കമ്യൂണിറ്റിയിൽ അംഗമാണ് ആൻ. "ഞാൻ ഏറ്റവുമധികം എൻജോയ് ചെയ്യുന്ന കാര്യമാണ് ഡ്രോൺ പറത്തൽ. ഡ്രോണർ കമ്യൂണിറ്റിയിൽ മുഴുവൻ പുരുഷൻമാരാണ്. പക്ഷേ ഒരിക്കൽ പോലും അവരാരും ഞാനൊരു സ്ത്രീയായതിനാൽ എന്നെ മാറ്റിനിർത്തുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്തിട്ടില്ല. അവരാണ് സത്യത്തിൽ ഏറ്റവും അധികം സപ്പോർട്ട് നൽകുന്നവർ. എല്ലാ കാര്യങ്ങളും അറിയിക്കുകയും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുമെല്ലാം ചെയ്യും," ആൻ മനോരമ ഓൺലൈനിലോട് പറഞ്ഞു.

1994 ഓഗസ്റ്റ് 2ന് കൊച്ചിയിലാണ് ആൻ ജനിച്ചത്. കൊച്ചിൻ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാംകുളം സെന്റ്തെരേസാസ് കോളേജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദമെടുത്തു. മുംബൈ ബാരി ജോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയ കോഴ്സ് പഠിച്ചു. ഫോട്ടോഗ്രഫിയിലും പെയിന്റിംഗിലും പരിശീലനം നേടിയിട്ടുണ്ട്.

&t=8s

'ജവാൻ ഓഫ് വെള്ളിമല' എന്ന സിനിമയിലൂടെയായിരുന്നു ആനിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് എസ്രയിൽ അഭിനയിച്ചു. ആൻ നായികയായ ഇഷ്ക് എന്ന ചിത്രം ഏറെ ശ്രദ്ധ നേടി.

Advertisment
Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: