മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.
ഇപ്പോഴിതാ, മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജു.
കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്.
ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.