ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയെന്ന് അനിഘയെ വിശേഷിപ്പിക്കാം. അതുകൊണ്ടു തന്നെ, മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങികൊണ്ടുള്ള അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരെയും ഒന്ന് അമ്പരപ്പിക്കും.

അനിഘയുടെ ഫാൻസ് പേജിലാണ് പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാകേഷ് മണ്ണാർക്കാട് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾക്ക് പിറകിൽ.

 

View this post on Instagram

 

. . Costume: @ladies_planet_ @noushad_ladiesplanet Mua: @sheena_makeup_artist Photography: @rakesh_mannarkkad_ @vivaha_photography

A post shared by Anikha surendran (@anikhasurendran) on

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്‌തത് അനിഘയാണ്.
ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് അനിഘ. തന്റെ വിവിധ ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ അനിഘ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

. . . . Costume: @ladies_planet_ @noushad_ladiesplanet Mua: @sheena_makeup_artist Photography: @rakesh_mannarkkad_ @vivaha_photography

A post shared by Anikha surendran (@anikhasurendran) on

 

View this post on Instagram

 

A post shared by ANIKHA SURENDRAN FC (@anikhasurrendran) on

Read Also: ‘തല’ കൂളാണ്, കെയറിങ്ങും: അനിഘ

ഭാവിയിലും സിനിമയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനമെന്നും പഠിച്ച് ഒരു ജോലി നേടണമെന്ന ആഗ്രഹവും തന്റെ ഉളളിലുണ്ടെന്നും മുൻപ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അനിഘ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook