വാഴയില വസ്ത്രമാക്കി അനിഘ; വൈറലായി ഫോട്ടോഷൂട്ട്

അനിഘയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

Anikha , Anikha photoshoot, Anikha viral photos

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സുരേന്ദ്രന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്‌തത് അനിഘയാണ്. അനിഘയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. വാഴയിലയാണ് അനിഘ വസ്ത്രമാക്കിയിരിക്കുന്നത്. ഛായാഗ്രഹകനായ മഹാദേവൻ തമ്പിയാണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ ! നിമിഷനേരം കൊണ്ട് വെെറലായ ചിത്രങ്ങൾ..,

ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് അനിഘ. തന്റെ വിവിധ ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ അനിഘ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

. . . . Costume: @ladies_planet_ @noushad_ladiesplanet Mua: @sheena_makeup_artist Photography: @rakesh_mannarkkad_ @vivaha_photography

A post shared by Anikha surendran (@anikhasurendran) on

 

View this post on Instagram

 

A post shared by ANIKHA SURENDRAN FC (@anikhasurrendran) on

Read Also: ‘തല’ കൂളാണ്, കെയറിങ്ങും: അനിഘ

ഭാവിയിലും സിനിമയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനമെന്നും പഠിച്ച് ഒരു ജോലി നേടണമെന്ന ആഗ്രഹവും തന്റെ ഉളളിലുണ്ടെന്നും മുൻപ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അനിഘ പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress anikha surendran in banana leaf costume viral photoshoot photos

Next Story
61 കമൽ വർഷങ്ങൾ; ഉലകനായകന് ആദരമർപ്പിച്ച് സംവിധായകൻ, നിരുപാധികസ്നേഹത്തിന് നന്ദി പറഞ്ഞ് കമൽഹാസൻKamal haasan, 61 years of kamalism, Kamal Haasan first film
The moderation of comments is automated and not cleared manually by malayalam.indianexpress.com