Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

ക്യാപ്റ്റനെ സന്ദർശിച്ചപ്പോൾ; ഫാൻ മൊമെന്റ് പങ്കു വച്ച് ശോഭന

“കാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്,” ശോഭന കുറിച്ചു

mammootty, മമ്മൂട്ടി, Shobana,ശോഭന, Malayalam Movie News, Malayalam Film News, News, IE Malayalam

ഒരുകാലത്ത് മമ്മൂട്ടിയും ശോഭനയും ഒരുമിച്ചഭിനയിച്ച ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒട്ടേറെ ചിത്രങ്ങളിലാണ് അക്കാലത്ത് ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചിരുന്നത്.

വല്യേട്ടൻ ആണ് മമ്മൂട്ടി-ശോഭന കോംബിനേഷനിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. 2000ൽ ആണ് ആ സിനിമ ഇറങ്ങിയത്. 21 വർഷം മുൻപ്.

വല്യേട്ടന് മുമ്പ് 90കളിൽ നിരവധി ഹിറ്റ് ചിത്രങ്ങളടക്കം ഇരുവരും ഒരുമിച്ച് പുറത്തുവന്നിരുന്നു. ആ കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചുള്ള ഓർമകൾ പ്രേക്ഷകരുടെ മനസ്സുകളിൽ ഇപ്പോഴുമുണ്ട്. ആ കാലത്തെ സിനിമകളെക്കുറിച്ചെല്ലാം ഓർമിപ്പിച്ചുകൊണ്ട് മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫൊട്ടോ പങ്കുവച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ.

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ശോഭന ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്നുള്ള ചി്രമാണ് ഇത്. “കാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്,” എന്ന അടിക്കുറിപ്പോട് കൂടിയാണ് ശോഭന ഈ ചിത്രം പങ്കുവച്ചത്.

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളായ ശോഭന അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരും സോഷ്യൽ മീഡിയിൽ ശോഭനയ്ക്കുണ്ട്.

Also Read: ക്രിസ്മസ് കാലം ആഘോഷമാക്കാൻ ഓടിടിയും; 6 ചിത്രങ്ങൾ റിലീസിന്

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress and danseuse shobana photo with mammootty

The moderation of comments is automated and not cleared manually by malayalam.indianexpress.com