Latest News

ലാൽ അല്ലെങ്കിൽ ബച്ചൻ; ശോഭനയുടെ ചോദ്യത്തിന് ആരാധകരുടെ മറുപടി

തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്

Shobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam

ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്,

തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ പകർത്തിയതിന് സമാനമായ ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിൽ ഒരു നർത്തകിയുടെ വേഷത്തിലാണ് ശോഭന. ഒപ്പം സ്റ്റേജിന്റെ മറ്റൊരു അറ്റത്ത് ഒരു ശിൽപിയുടെ രൂപത്തിൽ മറ്റൊരു ആളെയും കാണാം. എന്നാൽ അത് ആരാണെന്ന് വ്യക്തമല്ല. ആരാണ് ആ ശിൽപി എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചത്.

ശോഭനയുടെ ചോദ്യത്തിന് നിരവധി പേർ കമന്റുകളിൽ മറുപടി നൽകിയിട്ടുണ്ട്. മോഹൻലാലിന്റെയും അമിതാഭ് ബച്ചന്റെയും പേരുകളാണ് വലിയൊരു വിഭാഗം ആളുകൾ കമന്റ് ചെയ്തത്. എന്നാൽ ശരിയുത്തരം എന്താണെന്ന് ശോഭന വ്യക്തമാക്കിയിട്ടില്ല.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Read more: ഈ പ്രായത്തിലും എന്നാ ഒരിതാ; ശോഭനയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress and danseuse shobana new throwback photo instagram

Next Story
സിനിമ, സീരിയൽ നടി ബേബി സുരേന്ദ്രൻ അന്തരിച്ചുBaby Surendran , Baby Surendran died, Baby Surendran films, ബേബി സുരേന്ദ്രൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com