Latest News

ഡ്രം ഇല്ലെങ്കിലെന്താ, എവിടെയും താളം കണ്ടെത്താമെന്ന് തെളിയിച്ച് ശോഭന

“ഡ്രം എവേ ” എന്ന കാപ്ഷനോട് കൂടി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡ്രം അല്ല പക്ഷേ ശോഭനയുടെ വാദ്യോപകരണമാവുന്നത്

Shobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന.

ഒരു തരത്തിൽ ഡ്രം വായിക്കുന്ന ഒരു വീഡിയോ ആണ് ശോഭന പങ്കുവച്ചിരിക്കുന്നത്. “ഡ്രം എവേ ” എന്ന കാപ്ഷനോട് കൂടി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡ്രം അല്ല പക്ഷേ ശോഭനയുടെ വാദ്യോപകരണമാവുന്നത്. പകരം ഒരു ഷെഡിന്റെ ചുമരുകളിലും ഗ്ലാസ് വിൻഡോകളിലും ഡ്രംസ്റ്റിക്കുകൊണ്ട് ശോഭന താളം പിടിക്കുന്നു.

അടുത്തിടെ പുതുതായി പഠിച്ച ഒരു നൃത്തരൂപത്തിന്റെ വീഡിയോ ശോഭന പങ്കുവച്ചിരുന്നു. തപ്പാട്ടം എന്ന നൃത്തരൂപമായിരുന്നു അത്. തപ്പാട്ടം നർത്തകർക്കൊപ്പം ശോഭന ഈ നൃത്തം ചെയ്യുന്നതും ആ വീഡിയോയിലുണ്ടായിരുന്നു.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read: ഹാപ്പി ബർത്ത്ഡേ ചിത്രാക്കാ; ഗുരുവിനു ശോഭനയുടെ പിറന്നാൾ സമ്മാനം, വീഡിയോ

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress and danseuse shobana drums music video

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com