മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ പകരക്കാരില്ലാത്ത സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ കോളേജ് കാലത്തു നിന്ന ഏതാനും ഓർമചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യുകയാണ് രഞ്ജിനി.
“ഇതിലൊരു രഹസ്യവുമില്ല, ഞാൻ ഡാൻസ് ഇഷ്ടപ്പെട്ടിരുന്നു, ഇപ്പോൾ അത് പാർട്ടികളിലേക്കും ക്ലബ്ബുകളിലേക്കും വല്ലപ്പോ ഴുമുള്ള സ്റ്റേജ് ഷോകളിലേക്കുമായി ചുരുങ്ങിയെങ്കിലും എപ്പോഴും അങ്ങനെയായിരുന്നില്ല. എന്റെ സുഹൃത്ത് അയച്ചുതന്ന 2000-2003 കാലഘട്ടത്തിൽ നിന്നുള്ള ഈ കോളേജ്ചിത്രങ്ങൾ എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.”
“എത്രത്തോളം മിസ്സ് ചെയ്യുന്നു ആ ദിനങ്ങൾ… തമാശയും മടുപ്പും സമ്മാനിക്കുന്ന പ്രാക്ടീസ് സെക്ഷനുകൾ, കടുത്ത മത്സരങ്ങൾ, കോസ്റ്റ്യൂം തേടിയുള്ള ഞങ്ങളുടെ ഷോപ്പിംഗുകൾ, ഒപ്പം എന്റെ ഗേൾ ടീമിനെയും…” സെന്റ് തെരേസാസ് കോളേജിൽ പഠിച്ച കാലത്തെ ഓർമകൾ പങ്കിട്ട് രഞ്ജിനി കുറിക്കുന്നു.
അടുത്തിടെ, ഫ്‌ളവേഴ്‌സ് ചാനലില്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ അവതാരകയായി എത്തിയും രഞ്ജിനി ശ്രദ്ധ നേടിയിരുന്നു.
Read more: ഞാൻ പ്രണയത്തിലാണ്, വിവാഹിതയാകാൻ പ്ലാനില്ല; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്