‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി. അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘കോവിലിൽ പുലർ വേളയിൽ..’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പട്ടുപാവാടയണിഞ്ഞ് നാടൻ ലുക്കിലാണ് അനശ്വര. ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

View this post on Instagram

@varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

View this post on Instagram

@varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

Read more: ഇവർക്ക് കർഷകശ്രീ അവാർഡ് കൊടുക്കണം; അഹാനയുടെ റംബൂട്ടാൻ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ

 

View this post on Instagram

 

ഈ വീണതൻ പൊൻതന്തിയിൽ. @varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

 

View this post on Instagram

 

@varun_aduthila_photography Got this beautiful Neck piece from @thegoldengoose5

A post shared by ANUTTY (@anaswara.rajan) on

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ അനശ്വര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

. . . . . @rakeshputhur Vishu series #3

A post shared by ANUTTY (@anaswara.rajan) on

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

Read more: ജാതിക്കാ തോട്ടത്തിലെ സുന്ദരനും സുന്ദരിയും: ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിശേഷങ്ങളുമായി മാത്യുവും അനശ്വരയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook