നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ അമേയ മാത്യു വിവാഹിതയാകുന്നു. മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അതേസമയം പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, കിരൺ കട്ടിക്കാരനാണ് അമേയയുടെ വരൻ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെയാണ് അമേയ ശ്രദ്ധേയയായത്. മോഡലിംഗ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.