ബിഗ് ബ്രദറിന്റെ ബാച്ചിലർ പാർട്ടിയിൽ ഡാൻസുമായി അമല പോൾ; വീഡിയോ

വീഡിയോയിൽ സ്റ്റൈലിഷ് ലുക്കിൽ നൃത്തം ചെയ്യുന്ന അമലയെയാണ് കാണാനാവുക

amala paul, actress, ie malayalam

മലയാള സിനിമയിൽ സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകളാൽ തിരക്കിലാണ് അമല പോൾ. സിനിമാ തിരക്കുകളിൽനിന്നും തൽക്കാലം മാറി കുടുംബത്തിലെ സന്തോഷ നിമിഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് താരം. തന്റെ സഹോദരൻ അഭിജിത് പോളിന്റെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി.

സഹോദരന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽനിന്നുളള ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ അമല പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ സ്റ്റൈലിഷ് ലുക്കിൽ നൃത്തം ചെയ്യുന്ന അമലയെയാണ് കാണാനാവുക.

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Read More: അമല പോളിനൊപ്പമുളള സൗഹൃദ നിമിഷം പങ്കിട്ട് പൂർണിമ ഇന്ദ്രജിത്ത്; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress amala paul latest party video

Next Story
ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചുdrdo missile, indian army missile, indian army, defence india, Man-Portable Antitank Guided Missile, indian missile, anti-tank missile, indian military, indian defence weapon, indian defence missile, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com