scorecardresearch

സഹോദരന്റെ വിവാഹം ആഘോഷമാക്കി അമല പോൾ; വീഡിയോ

കൂട്ടുകാരികൾക്കൊപ്പമുളള അമല പോളിന്റെ കിടിലൻ ഡാൻസ് വീഡിയോയും ഇക്കൂട്ടത്തിലുണ്ട്

amala paul, actress, ie malayalam

അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ അഭിജിത്ത് ജോഷി സംവിധാനം ചെയ്ത ‘ഓ ലൈല ഓ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സഹോദരന്റെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് അമല പോൾ. വിവാഹ ആഘോഷത്തിൽനിന്നുളള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂട്ടുകാരികൾക്കൊപ്പമുളള അമല പോളിന്റെ കിടിലൻ ഡാൻസ് വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

നെറ്റ്ഫ്ലിക്സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചിത്രം.

Read More: പുതിയ ബീച്ച് ചിത്രങ്ങളുമായി അമല പോൾ; കമന്റുമായി താരങ്ങളും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress amala paul brother wedding video