സഹോദരന്റെ കല്യാണവേദിയിൽ തിളങ്ങി അമല പോൾ; വീഡിയോ

ബ്ലാക്ക് ലെയ്സ് സാരിയിൽ സുന്ദരിയായ അമലയെ ആണ് വീഡിയോയിൽ കാണാനാവുക

amala paul, അമല പോൾ, amala paul dance, amala paul instagram, Amala paul video

കഴിഞ്ഞ ആഴ്ചയായിരുന്നു അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോളിന്റെ വിവാഹം. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ, സഹോദരന്റെ വിവാഹാഘോഷത്തിനിടയിൽ പകർത്തിയ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് അമല. ബ്ലാക്ക് ലെയ്സ് സാരിയിൽ സുന്ദരിയായ അമലയെ ആണ് വീഡിയോയിൽ കാണാനാവുക.

മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ അഭിജിത്ത്. ജോഷി സംവിധാനം ചെയ്ത ‘ഓ ലൈല ഓ’ എന്ന ചിത്രത്തിലും അഭിജിത്ത് അഭിനയിച്ചിട്ടുണ്ട്. അൽമയാണ് അഭിജിത്തിന്റെ ഭാര്യ. വിവാഹവേദിയിൽ കൂട്ടുകാരികൾക്കൊപ്പം ചുവടുവയ്ക്കുന്ന അമലയുടെ ഡാൻസും വൈറലായിരുന്നു.

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

നെറ്റ്ഫ്ലിക്സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress amala paul at brothers wedding video

Next Story
ശ്രീദേവിയെ അഭിമുഖം ചെയ്ത പത്രപ്രവർത്തകൻ; ഇന്ന് മലയാളസിനിമയിലെ ഓൾറൗണ്ടർSridevi, Balachandra Menon, Balachandra Menon photos, Balachandra Menon films, Balachandra Menon life, ശ്രീദേവി, ബാലചന്ദ്രമേനോൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com