സിനിമാ താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അങ്ങനെ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുൻപുള്ള തന്റെ കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന ചിത്രമാണ് കൃഷ്ണകുമാർ പങ്കുവച്ചിരിക്കുന്നത്. അതിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് നടി അഹാന കൃഷ്ണകുമാർ തന്നെയാണ്. അഹാനയുടെ ചിരിയും നോട്ടവും മനോഹരമായിരിക്കുന്നു എന്നാണ് പലരുടേയും കമന്റ്.
View this post on Instagram
നേരത്തെ നാല് പെൺമക്കളും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ കൃഷ്ണകുമാർ പങ്കുവച്ചിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് വീടിനകത്ത് ഡാൻസ് ചെയ്യുന്ന വീഡിയോ ആയിരുന്നു അത്. ഈ തകർപ്പൻ ഡാൻസ് വീഡിയോ പകർത്തിയതാകട്ടെ, അച്ഛൻ കൃഷ്ണകുമാറും. വീട്ടിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കും ഞങ്ങളുടെ വക ഒരു എന്റർടെയിൻമെന്റ് എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് കൃഷ്ണകുമാർ കുറിച്ചത്. നാലു പേർക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് നിരവധിപേർ കമന്റ് ചെയ്തത്.
Read Also: അഹാന കൃഷ്ണകുമാറും കുടുംബവും, കൂടുതൽ ചിത്രങ്ങൾ കാണാം
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.