scorecardresearch
Latest News

ഫോളോവേഴ്സ് വിലമതിക്കാനാവാത്ത സമ്പാദ്യം, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്: അഹാന

നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു

ഫോളോവേഴ്സ് വിലമതിക്കാനാവാത്ത സമ്പാദ്യം, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്: അഹാന
അഹാന കൃഷ്ണ Photo: IE Malayalam

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്നത് അഹാന കൃഷ്ണയും അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് പിന്നാലെയുണ്ടായ പ്രശ്നങ്ങളുമാണ്. ഈ വിഷയത്തിൽ തന്റെ ഫോളോവേഴ്സിനോട് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് അഹാനയിപ്പോൾ.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ് എന്നാണ് അഹാന കുറിപ്പിൽ പറയുന്നത്. “ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു,” എന്നും അഹാന കുറിക്കുന്നു.

Read more: അര്‍ജുവിനും അശ്വിനും അഹാനയോട് പറയാനുള്ളത്

കഴിഞ്ഞ കുറച്ചു ദിവസങ്ങായി അഹാനയെ വിടാതെ പിൻതുടരുകയാണ് വിവാദങ്ങൾ. ‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബർ ആക്രമണവും നടന്നിരുന്നു. എന്നാൽ മാന്യമായി വിമർശിച്ചവർക്കു പോലും അഹാന കൃത്യമായ മറുപടി നൽകുകയോ വിശദീകരിക്കാൻ തയ്യാറാകുകയോ ചെയ്തില്ല എന്നായിരുന്നു ഒരുകൂട്ടം ആളുകൾ ഉന്നയിച്ച കാര്യം.

ഇത് ചൂണ്ടികാട്ടി മിഷബ് എന്ന ഹാൻഡിലിൽ നിന്നും ഒരാളും കമന്റ് ചെയ്തിരുന്നു.​ എന്നാൽ മിഷബിന്റെ കമന്റിൽ നിന്ന് കുറച്ചുഭാഗങ്ങൾ മാത്രം കോപ്പി ചെയ്ത് “വസ്ത്രധാരണമാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടാൻ കാരണം,” എന്നു പറയുന്നത് പോലെയല്ലേ നിങ്ങളുടെ കമന്റ് എന്ന് ചോദിച്ച് അഹാന പരസ്യമായി പോസ്റ്റിട്ടിരുന്നു.

Read more: സൈബർ ആക്രമണത്തെ കുറിച്ച് സംസാരിച്ച അഹാന എന്നോട് ചെയ്തത് എന്താണ്?

സൈബർ ആക്രമണത്തിനെതിരെ സംസാരിച്ച അതേ വ്യക്തി തന്റെ കമന്റിൽ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് ബാക്കി ഡിലീറ്റ് ചെയ്ത്, തനിക്കെതിരെ എഴുതിയ വാക്കുകൾ, അവരുടെ 1.9 മില്ല്യൺ ഫോളോവേഴ്സിന്റെ മുന്നിൽ തന്നെ സൈബർ ബുള്ളിയിങ് ചെയ്തതിന് തുല്യമല്ലേ എന്ന ചോദ്യവുമായി മിഷബും രംഗത്ത് വന്നതോടെ വിവാദം ചൂടുപിടിച്ചു. അഹാനയുടെ ഫോളോവേഴ്സിൽ ചിലരും ഇക്കാര്യം കമന്റിൽ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തന്റെ ഫോളോവേഴ്സിനോട് അഹാന ക്ഷമ ചോദിച്ചിരിക്കുന്നത്.

“ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.”

View this post on Instagram

Me and My Family have been blessed in the past few years to have received a lot of love from our well-wishers on and off social media. Which is exactly the reason why , we value it tremendously. Over the last few days , following an Instagram Story of mine .. I have received ardent amount of messages from my well-wishers to come and express a clarification to the individual or group of people who would have been hurt by my action. I was aware that a lot was going on and over the last few days .. I really needed time to process things. My intention was never to hurt an individual. The reason why I displayed a part of his comment that was made under a post of mine , is because I was expressing a difference of opinion and reply to just that specific part of his comment. My intention was never to frame or hurt an individual. But rather , just reply to something he said. But at this very moment , more than what my intention was .. I'd like to give more preference to what seems like the right thing to do… because hurting another human being with my action is the last thing I'd want to do. If anybody has been hurt in this process , I say once again .. that I did not mean to hurt you … But if you were hurt .. I am sorry. I value each and every follower of mine , as much as I have valued and celebrated each and every follower milestone of mine .. as you all know. My journey is incomplete without the incomparable love and support I've always received from you. And I hope that is still very much around. Love , Ahaana Krishna

A post shared by Ahaana Krishna (@ahaana_krishna) on

“വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്‌. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,” അഹാന കൃഷ്ണ കുറിക്കുന്നതിങ്ങനെ.

Read more: ലോക്ക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു; വിവാദ സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress ahaana krishna said sorry to followers