scorecardresearch

ഹൃദയം മറന്നുവെച്ചയിടം തേടി വീണ്ടും; യാത്രാചിത്രങ്ങളുമായി അഹാന

മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളുമായി അഹാന കൃഷ്ണ

Ahaana Krishna, Ahaana Maldives photos

യാത്രകളെ ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണ് നടി അഹാന കൃഷ്ണ. തന്റെ യാത്രകളെ കുറിച്ച് മനോഹരമായ കുറിപ്പുകളും വീഡിയോയുമൊക്കെ അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രണ്ട് വർഷം മുൻപ് നടത്തിയ മാലിദ്വീപ് യാത്രയെകുറിച്ച് മുൻപു പലപ്പോഴും അഹാന സമൂഹമാധ്യമങ്ങളിൽ സംസാരിച്ചിട്ടുണ്ട്. തന്റെ ഹൃദയം കവർന്ന, ഭൂമിയിലെ പറുദ്ദീസയെന്നു വിശേഷിപ്പിക്കാവുന്ന മാലിദ്വീപിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് അഹാന.

“മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദ്ദീസയിൽ രണ്ടുവർഷം മുൻപ് ഞാനുപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി ചെന്നപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ അഹാന പങ്കുവച്ചത്.

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress ahaana krishna maldives latest photos